ആലത്തൂർ: സംസ്ഥാനത്തെ ഹൈസ്കൂളുകളിൽ കൺസ്യൂമർ ക്ലബ്ബുകൾ സജീവമാക്കാനുള്ള ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നടപടിയെ ആലത്തൂർ ഫോറം ഫോർ കൺസ്യൂമർ ജസ്റ്റിസ് യോഗം സ്വാഗതം ചെയ്തു.
പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന സ്ഥലങ്ങളിലെ കരിങ്കൽ ക്വാറികൾ നിർത്തൽ ചെയ്യുക, തെരുവ് നായയുടെ കടിയേൽക്കുന്നവരുടെ ചികിത്സാചെലവ് ഗ്രാമപഞ്ചായത്തുകൾ വഹിക്കുക, സർക്കാർ ആശുപത്രികളിൽ ചികിത്സയും മരുന്നും ഉറപ്പുവരുത്തുക, കുടിവെള്ളം ശുദ്ധമായത് വിതരണം ചെയ്യുക, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തി മാത്രം കടത്തിവിടുക, പച്ചക്കറി കടകൾ ഉൾപ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലവിവരപട്ടിക പ്രദർശിപ്പിക്കുക, മഴക്കാലത്ത് മാത്രം രൂപപ്പെടുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പി. ശിവകുമാർമാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പഴനിമല റിപ്പോർട്ട് അവതരിപ്പിച്ചു.
കെ. വേലുണ്ണി, എ. ഉസ്മാൻ പനക്കപ്പറമ്പ്, പി.കെ. മുഹമ്മദ് ബഷീർ, പി. വിജയൻ, എം.കെ. പൊന്നൻ, കെ.കെ. സുബ്രഹ്മണ്യൻ, കെ. തങ്കവേലു, കെ.ബി. തിലകേശൻ, എസ്. രാജേഷ് കുമാർ, എം. ഹംസ, ജോസുകുട്ടി സിറിയക്ക് പ്രസംഗിച്ചു.